പീഡന പരാതി; മുകേഷിന്റെ വീട്ടിൽ തെളിവെടുപ്പ് നടത്തി
Saturday, August 31, 2024 9:35 PM IST
കൊച്ചി: പീഡന കേസിൽ പ്രതിയായ നടനും എംഎൽഎയുമായ മുകേഷിന്റെ വീട്ടിൽ പോലീസ് തെളിവെടുപ്പ് നടത്തി. മരടിലെ മുകേഷിന്റെ വീട്ടിൽ പരാതിക്കാരിയെ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
നേരത്തെ അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടും വീടിന്റെ താക്കോൽ മുകേഷ് കൈമാറിയിരുന്നില്ല. ഇതോടെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം വീട്ടിൽ എത്തിയെങ്കിലും പരിശോധന നടത്താനാകാതെ മടങ്ങിയിരുന്നു.
പ്രത്യേക അന്വേഷണ സംഘത്തിലെ വനിതാ ഉദ്യോഗസ്ഥരായ അജിതാ ബീഗം, പൂങ്കുഴലി എന്നിവർ നടിയുടെ ഫ്ലാറ്റിലെത്തി വിശദമായ മൊഴി എടുത്തിരുന്നു. തുടർന്ന് നടി മജിസ്ട്രേറ്റിനു മുന്നിൽ നടി രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു.
അതേസമയം മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുകയാണ്. എന്നാൽ മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ട ആവശ്യമില്ലെന്നാണു സിപിഎം നിലപാട്.