കണ്ണൂരില്‍ പതിനെട്ടുകാരി പുഴയില്‍ ചാടി ജീവനൊടുക്കി
Saturday, August 31, 2024 3:51 PM IST
കണ്ണൂര്‍: തലശേരിയില്‍ യുവതി പുഴയില്‍ ചാടി ജീവനൊടുക്കി. കോടിയേരി സ്വദേശിനി ശ്രേയ (18) ആണ് മരിച്ചത്. രാവിലെ പതിനൊന്നരയോടെയാണ് സംഭവം.
പെണ്‍കുട്ടി തനിച്ച് എരഞ്ഞോളി പാലത്തിനടുത്തുള്ള ബോട്ട് ജെട്ടിയിലേക്ക് നടന്നു പോവുന്നത് പരിസരത്തുള്ളവര്‍ കണ്ടിരുന്നു. നാട്ടുകാര്‍ നോക്കിനില്‍ക്കെയാണ് ശ്രേയ പുഴയിലേക്ക് ചാടിയത്.നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി.
സംഭവത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവന്നിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.