എംഎൽഎ-എസ്പി ഫോൺ സംഭാഷണം ഞെട്ടിക്കുന്നതെന്ന് തിരുവഞ്ചൂർ
Saturday, August 31, 2024 12:32 PM IST
കോട്ടയം: പത്തനംതിട്ട ജില്ലാ പോലീസ് ചീഫ് സുജിത്ത് ദാസിന്റെ ഫോണ്‍ സംഭാഷണ വിവാദം ഞെട്ടിക്കുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ. സര്‍ക്കാര്‍ ഇതില്‍ എന്തു ചെയ്യുന്നുവെന്ന് അറിയാന്‍ കാത്തിരിക്കുന്നു എന്നും കേട്ടതൊന്നും ആശാസ്യകരമായ കാര്യങ്ങള്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു.
പോലീസ് സേന അടിമുടി സംശയ ദൃഷ്ടിയില് ആയി. എം.ആര്. അജിത് കുമാറിനെക്കുറിച്ചു വ്യക്തിപരമായ ആരോപണമുന്നയിക്കാന്‍ ഇല്ല. ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും. ചാണകം ചാരിയാല്‍ ചാണകം മണക്കും. ആ അവസ്ഥയിലാകാം ചിലപ്പോള്‍ എം.ആര്. അജിത് കുമാറെന്നും മുന്‍ ആഭ്യന്തര മന്ത്രിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.