തൊഴില്‍തട്ടിപ്പിനിരയായ മലയാളികളെ റഷ്യയില്‍നിന്നും തിരികെയെത്തിക്കണം; കേന്ദ്രത്തിന് മുഖ്യമന്ത്രിയുടെ കത്ത്
Saturday, August 31, 2024 10:41 AM IST
തിരുവനന്തപുരം: റഷ്യയില്‍ തൊഴില്‍തട്ടിപ്പിനിരയായ മലയാളികളെ തിരികെയെത്തിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറിന് കത്തയച്ചു. റഷ്യ-യുക്രെയ്ന് അതിര്‍ത്തിയിലെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട തൃശൂര്‍ സ്വദേശി സന്ദീപ് ചന്ദ്രന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സന്ദീപിന്റെ ഭൗതികശരീരം റഷ്യയിലെ റോസ്തോവില്‍ ഉണ്ടെന്ന് റഷ്യയിലെ ഇന്ത്യന്‍ എംബസി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മലയാളികളായ സന്തോഷ് കാട്ടുകാലയ്ക്കല്‍, ഷണ്മുഖന്, സിബി, സുസമ്മ ബാബു, റെനിന് പുന്നക്കല്‍ തോമസ് എന്നിവരും ലുഹാന്‍സ്കിലെ സൈനിക ക്യാമ്പില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം.
ഇവരെ രക്ഷിച്ച് നാട്ടില്‍ തിരികെയെത്തിക്കുന്നതിന് അടിയന്ത ഇടപെടല്‍ നടത്തണം. അനധികൃത റിക്രൂട്ട്മെന്റ് ഏജന്‍സികളും വ്യക്തികളും വഴി ഇത്തരത്തില്‍ എത്ര പേര് റഷ്യയില്‍ കുടുങ്ങിക്കിടക്കുന്നൂവെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം കത്തില്‍ പറയുന്നു.