തി​രു​വ​ന​ന്ത​പു​രം: റ​ഷ്യ​യി​ല്‍ തൊ​ഴി​ല്‍​ത​ട്ടി​പ്പി​നി​ര​യാ​യ മ​ല​യാ​ളി​ക​ളെ തി​രി​കെ​യെ​ത്തി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ കേ​ന്ദ്ര​ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഡോ. ​എ​സ്. ജ​യ​ശ​ങ്ക​റി​ന് ക​ത്ത​യ​ച്ചു. റഷ്യ-​യു​ക്രെ​യ്ന്‍ അ​തി​ര്‍​ത്തി​യി​ലെ ഡ്രോ​ണ്‍ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട തൃ​ശൂ​ര്‍ സ്വ​ദേ​ശി സ​ന്ദീ​പ് ച​ന്ദ്ര​ന്‍റെ മൃ​ത​ദേ​ഹം എ​ത്ര​യും വേ​ഗം നാ​ട്ടി​ലെ​ത്തി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

സ​ന്ദീ​പിന്‍റെ ഭൗ​തി​ക​ശ​രീ​രം റ​ഷ്യ​യി​ലെ റോ​സ്‌​തോ​വി​ല്‍ ഉ​ണ്ടെ​ന്ന് റ​ഷ്യ​യി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി നേരത്തെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. മ​ല​യാ​ളി​ക​ളാ​യ സ​ന്തോ​ഷ് കാ​ട്ടു​കാ​ല​യ്ക്ക​ല്‍, ഷ​ണ്‍​മു​ഖ​ന്‍, സി​ബി, സു​സ​മ്മ ബാ​ബു, റെ​നി​ന്‍ പു​ന്ന​ക്ക​ല്‍ തോ​മ​സ് എ​ന്നി​വ​രും ലു​ഹാ​ന്‍​സ്‌​കി​ലെ സൈ​നി​ക ക്യാ​മ്പി​ല്‍ കു​ടു​ങ്ങി കി​ട​ക്കു​ന്ന​താ​യാ​ണ് വി​വ​രം.

ഇ​വ​രെ ര​ക്ഷി​ച്ച് നാ​ട്ടി​ല്‍ തി​രി​കെയെ​ത്തി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത ഇ​ട​പെ​ട​ല്‍ ന​ട​ത്ത​ണം. അ​ന​ധി​കൃ​ത റി​ക്രൂ​ട്ട്‌​മെ​ന്‍റ് ഏ​ജ​ന്‍​സി​ക​ളും വ്യ​ക്തി​ക​ളും വ​ഴി ഇ​ത്ത​ര​ത്തി​ല്‍ എ​ത്ര പേ​ര്‍ റ​ഷ്യ​യി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നൂ​വെ​ന്ന് ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം ക​ത്തി​ല്‍ പറയുന്നു.