മദ്യപാനത്തെ ചൊല്ലിയുള്ള തർക്കം; കോഴിക്കോട് ഉറങ്ങിക്കിടന്ന മകനെ അച്ഛൻ കുത്തിക്കൊന്നു
Saturday, August 31, 2024 6:24 AM IST
കോഴിക്കോട്: ഉറങ്ങിക്കിടന്ന മകനെ പിതാവ് കുത്തിക്കൊന്നു. കോഴിക്കോട് കൂടരഞ്ഞിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. പൂവാറൻതോട് സ്വദേശി ക്രിസ്റ്റി (24) ആണ് കൊല്ലപ്പെട്ടത്.
ക്രിസ്റ്റിയുടെ പിതാവ് ജോൺ ചെറിയൻപുരത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉറങ്ങിക്കിടന്ന ക്രിസ്റ്റിയെ അച്ഛൻ കത്തി ഉപയോഗിച്ച് നെഞ്ചിൽ കുത്തുകയായിരുന്നു.
മദ്യപാനത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണം.