കുട്ടിയുടെ ദേഹത്ത് സൂചി തുളച്ചു കയറിയ സംഭവം; കായംകുളം താലൂക്ക് ആശുപത്രി ജീവനക്കാരെ സ്ഥലംമാറ്റി
Friday, August 30, 2024 9:51 PM IST
ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ കുട്ടിയുടെ ദേഹത്ത് സൂചി തുളച്ചു കയറിയ സംഭവത്തിൽ ഒമ്പതു ജീവനക്കാരെ സ്ഥലം മാറ്റി.
അത്യാഹിത വിഭാഗത്തിലെ ബെഡിൽ നിന്നായിരുന്നു കുട്ടിയുടെ തുടയിൽ മാറ്റാർക്കോ ഉപയോഗിച്ച സൂചി തുളച്ചു കയറിയത്. സംഭവത്തിൽ ജീവനക്കാർക്ക് ഗുരുതര വീഴ്ചയുണ്ടായതായി ഡിഎംഒ ജമുന വർഗീസ് കണ്ടെത്തിയിരുന്നു.
ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഏഴ് നഴ്സുമാരെയും നഴ്സിംഗ് അസിസ്റ്റന്റ്, ഒരു ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയെയുമാണ് സ്ഥലം മാറ്റിയത്.