തിരുവോണം ബംപർ; വിൽപ്പന 23 ലക്ഷത്തിലേയ്ക്ക്
Friday, August 30, 2024 6:09 PM IST
തിരുവനന്തപുരം: തിരുവോണം ബംപർ വിൽപ്പന 23 ലക്ഷത്തിലേയ്ക്ക്. ജില്ലാ അടിസ്ഥാനത്തിൽ പാലക്കാട്ടാണ് ഏറ്റവും കൂടുതൽ ടിക്കറ്റ് വിൽപ്പന നടത്തിയിരിക്കുന്നത്. നാലു ലക്ഷം ടിക്കറ്റാണ് പാലക്കാട് വിറ്റിരിക്കുന്നത്.
മൂന്നു ലക്ഷത്തിനടുത്ത് വിൽപ്പനയുമായി തിരുവനന്തപുരം ജില്ല രണ്ടാമതും. രണ്ടര ലക്ഷത്തിനടുത്ത് വില്‍പ്പന കൈവരിച്ച് തൃശൂര്‍ മൂന്നാം സ്ഥാനത്തുമുണ്ട്. തിരുവോണം ബംപറിന്റെ (ബിആർ99) പത്തു സീരീസുകളിലെ ടിക്കറ്റുകളില്‍ ഒന്നാം സമ്മാനമായി നല്‍കുന്നത് 25 കോടി രൂപയാണ്.
രണ്ടാം സമ്മാനമായി 20 പേര്‍ക്ക് ഒരു കോടി രൂപ വീതം നൽകും. 20 പേര്‍ക്ക് 50 ലക്ഷം രൂപ വീതം നല്കുന്ന മൂന്നാം സമ്മാനവും (ആകെ പത്തു കോടി ഓരോ സീരീസുകളിലും രണ്ട് സമ്മാനം), 10 പേര്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നല്കുന്ന നാലാം സമ്മാനവും (ആകെ അമ്പതു ലക്ഷം 10 പരമ്പരകള്‍ക്ക് ) ലഭിക്കും.
രണ്ടു ലക്ഷം രൂപ വീതം നല്കുന്ന അഞ്ചാം സമ്മാനവും (ആകെ ഇരുപതു ലക്ഷം ഓരോ സീരീസുകളിലും ഓരോ സമ്മാനം 10 പേര്‍ക്ക് ) ആറാം സമ്മാനം 5000 രൂപയും ഏഴാം സമ്മാനം 2000 രൂപയുമാണ്. എട്ടാം സമ്മാനം 1000 രൂപയാണ്.
ഒമ്പതാം സമ്മാനമായി അവസാന നാലക്കത്തിന് 500 രൂപ ഉറപ്പാക്കുന്ന സമ്മാനങ്ങളും നിശ്ചയിച്ചിട്ടുണ്ട്. ഇതോടെ ഇക്കുറിയുള്ളത് ആകെ അഞ്ചുലക്ഷത്തി മുപ്പത്തിനാലിയിരത്തി അറുന്നൂറ്റി എഴുപത് സമ്മാനങ്ങളാണ് ലഭിക്കുക.
500 രൂപയാണ് ഒരു ടിക്കറ്റിന് വില നിശ്ചയിച്ചിരിക്കുന്നത്. ഒന്നാം സമ്മാനാര്‍ഹമാകുന്ന ടിക്കറ്റിന്റെ മറ്റ് ഒമ്പതു സീരീസുകളിലെ അതേ നമ്പരുകള്‍ക്ക് സമാശ്വാസ സമ്മാനമായി അഞ്ചു ലക്ഷം രൂപ വീതം ലഭിക്കും. 75,76,096 ടിക്കറ്റുകളാണ് കഴിഞ്ഞ വർഷം വിറ്റു പോയിരുന്നത്.