ധാർമികത ഉണ്ടെങ്കിൽ മുകേഷ് രാജി വയ്ക്കട്ടെ: തിരുവഞ്ചൂർ
Thursday, August 29, 2024 9:54 PM IST
കോട്ടയം: ലൈംഗിക ആരോപണത്തിൽ മുകേഷിനെതിരായി കേസ് എടുത്ത സാഹചര്യത്തിൽ മുകേഷ് എംഎൽഎ സ്ഥാനത്ത് തുടരുന്നത് ശരിയല്ലന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. രാജി വയ്ക്കണോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണെന്ന് തിരുവഞ്ചൂർ പറഞ്ഞു.
എംഎൽഎ ആയി കോടതിയിൽ പോകുന്നതിലും നല്ലത് എംഎൽഎ അല്ലാതെ പോകുന്നതാണ്. കേസ് നടപടികൾ മുന്നോട്ട് പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു.
കേസിൽ പൂർണമായും വനിതാ ഓഫീസർമാർ മാത്രമുള്ള അന്വേഷണ സംഘം വേണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു. അതേസമയം മുകേഷിനെതിരായ കേസിൽ അദ്ദേഹത്തിന്റെ അറസ്റ്റ് കോടതി ഒരാഴ്ചത്തേക്ക് തടഞ്ഞു.