മുകേഷിനെതിരായ പീഡന പരാതി; അന്വേഷണത്തിന് പ്രത്യേക സംഘം
Thursday, August 29, 2024 9:22 PM IST
തിരുവനന്തപുരം: നടനും എംഎല്‍എയുമായ മുകേഷിനെതിരായ പീഡനപരാതി അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. എസ്പി പൂങ്കുഴലി നേതൃത്വം നൽകുന്ന സംഘത്തിൽ ചേർത്തല ഡിവൈഎസ്പി ബെന്നിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ.
കൊച്ചിയിലെ നടിയുടെ പരാതിയില്‍ നടന് ജയസൂര്യയുടെ കേസ് ഒഴികെ മറ്റെല്ലാ കേസിന്റെയും അന്വേഷണ മേൽനോട്ടം എസ്പി പൂങ്കുഴലിക്കാണ്. അതേസമയം മുകേഷ് എംഎൽഎ സ്ഥാനം രാജിവയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുകയാണ്.
നടി ഉന്നയിച്ച ആരോപണങ്ങൾ സംശയാസ്പദമാണെന്ന് മുകേഷിന്റെ അഭിഭാഷകൻ ജോ പോൾ പറഞ്ഞു. ബ്ലാക്മെയില്‍ ചെയ്യാനുള്ള ശ്രമമാണ് നടന്നത്. അതിനുള്ള ഇലക്ട്രോണിക് തെളിവുകൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു.