മോദിക്കെതിരായ അപകീർത്തി പരാമർശം; ശശി തരൂരിന് തിരിച്ചടി
Thursday, August 29, 2024 6:04 PM IST
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ അപകീർത്തി പരാമർശത്തിൽ ശശി തരൂരിന് തിരിച്ചടി. നരേന്ദ്രമോദിക്കെതിരായ ശിവലിംഗത്തിലെ തേള് പരാമര്‍ശത്തില്‍ ബിജെപി നേതാവ് നൽകിയ അപകീര്‍ത്തിക്കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് തരൂർ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി.
ബംഗളൂരുവിലെ സാഹിത്യോത്സവത്തിലെ ചര്‍ച്ചയ്ക്കിടെ തരൂർ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. "മോദി ശിവലിംഗത്തിന് മുകളിലിരിക്കുന്ന തേളിനെപ്പോലെയാണെന്ന് ഒരു ആര്‍എസ്എസ് നേതാവ് അഭിപ്രായപ്പെട്ടു. തേളായതു കൊണ്ട് കൈ ഉപയോഗിച്ച് എടുത്ത് മാറ്റാന്‍ കഴിയില്ല.
അതേസമയം ശിവലിംഗത്തിന് മുകളിലായതിനാല്‍ ചെരുപ്പുകൊണ്ട് അടിക്കാനും കഴിയില്ലെന്ന്' ശശി തരൂർ പറഞ്ഞിരുന്നു. ഈ പ്രസ്താവനയിലൂടെ തരൂര്‍ ശിവലിംഗത്തെ അപമാനിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തുവെന്ന് ആരോപിച്ച് ബിജെപി നേതാവ് രാജീവ് ബാബറാണ് കോടതിയെ സമീപിച്ചത്.