ഒന്നു കുതിച്ചു, വീണ്ടും വിശ്രമം; മാറ്റമില്ലാതെ സ്വർണവില
Thursday, August 29, 2024 11:03 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. പവന് 53,720 രൂപയിലും ഗ്രാമിന് 6,715 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,555 രൂപയാണ്.
രണ്ടുദിവസത്തെ 400 രൂപയുടെ ഇടിവിനു ശേഷം കഴിഞ്ഞ ശനിയാഴ്ച സ്വര്‍ണവില പവന് 280 രൂപയും ഗ്രാമിന് 35 രൂപയും കൂടിയിരുന്നു. ഇതിനു പിന്നാലെ ചൊവ്വാഴ്ച വരെ മാറ്റമില്ലാതെ തുടർന്ന സ്വർണവില ബുധനാഴ്ച പവന് 160 രൂപയും ഗ്രാമിന് 20 രൂപയും വർധിച്ചിരുന്നു.
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണവില. ഈ മാസത്തിന്റെ തുടക്കത്തില്‍ 51,600 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. ഏഴിന് 50,800 രൂപയിലേക്ക് ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. തുടര്‍ന്ന് വില ഉയരുന്നതാണ് ദൃശ്യമായത്. 20 ദിവസത്തിനിടെ ഏകദേശം 3,000 രൂപയാണ് വര്‍ധിച്ചത്.
കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ജൂലൈയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് ഉണ്ടായി. 4,500 രൂപയോളമാണ് താഴ്ന്നത്.
പിന്നീട് തിരിച്ചുകയറിയ സ്വര്‍ണവില പത്തുദിവസത്തിനിടെ 2,500ലധികം രൂപ വര്‍ധിച്ചാണ് വീണ്ടും 53,000ന് മുകളില്‍ എത്തിയത്.
അതേസമയം, വെള്ളിയുടെ വിലയും മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 93 രൂപയാണ്.