ദൽജിത് സിംഗ് ചൗധരി ബിഎസ്എഫ് തലവൻ
Thursday, August 29, 2024 1:37 AM IST
ന്യൂഡൽഹി: ബിഎസ്എഫ് തലവനായ ദൽജിത് സിംഗ് ചൗധരിയെ നിയമിച്ചു. നിലവിൽ സശസ്ത്ര സീമാ ബൽ(എസ്എസ്ബി) തലവനായി പ്രവർത്തിക്കുകയായിരുന്നു.
1990 ബാച്ച് ഉത്തർപ്രദേശ് കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ് ചൗധരി. 2025 നവംബർ 30വരെ ഇദ്ദേഹത്തിനു കാലാവധിയുണ്ട്.
സിഐഎസ്എഫ് ഡയറക്ടർ ജനറലായി രാജ്വിന്ദർ സിംഗ് ഭട്ടിയെ നിയമിച്ചു. 1990 ബാച്ച് ബിഹാർ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.