നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി; കൊച്ചി കപ്പല്‍ശാലയില്‍ എന്‍ഐഎയുടെ പരിശോധന
Wednesday, August 28, 2024 6:29 PM IST
കൊച്ചി: കപ്പല്‍ ശാലയിലെ നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിയെന്ന സൂചനയെത്തുടര്‍ന്ന് എന്‍ഐഎ സംഘത്തിന്റെ പരിശോധന. ഹൈദരാബാദ് എന്‍ഐഎ യൂണിറ്റാണ് പരിശോധന നടത്തുന്നത്.
സംഭവത്തിൽ ഒരു ജീവനക്കാരനെ എൻഐഎ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. പ്രതിരോധ കപ്പലുകളുടെ വിവരങ്ങള്‍ ചോർന്നതായാണ് വിവരം. ജീവനക്കാരനില്‍ നിന്നും വിവരങ്ങൾ ചോർന്നെന്നാണ് സൂചന.
2023 ൽ എയ്ജല്‍ പായല്‍ എന്ന ഫെയ്സ്ബുക്ക് പേജിലേക്ക് പ്രതിരോധ കപ്പലുകളുടെ അകത്തെ ദൃശ്യങ്ങള്‍ അടക്കമുള്ള നിര്‍ണായക വിവരങ്ങള്‍ കൈമാറിയെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് കപ്പല്‍ശാലയിലെ കരാര്‍ തൊഴിലാളി ശ്രീനിഷ് പൂക്കോടിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.