ന്യൂ​ഡ​ൽ​ഹി: പാ​ല​ക്കാ​ട് ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്ത് പു​തി​യ 12 ഗ്രീ​ന്‍​ഫീ​ല്‍​ഡ് ഇന്‍റസ്ട്രി​യ​ല്‍ സ്മാ​ര്‍​ട്ട് സി​റ്റി​ക​ള്‍ പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. വ്യ​വ​സാ​യ ഇ​ട​നാ​ഴി​യു​മാ​യി ബ​ന്ധി​പ്പി​ച്ചാ​ണ് പു​തി​യ ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ സ്മാ​ര്‍​ട്ട് സി​റ്റി​ക​ള്‍ തു​ട​ങ്ങു​ക.

ആ​കെ മൊ​ത്തം 28,602 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്കാ​ണ് കേ​ന്ദ്ര മ​ന്ത്രി​സ​ഭാ​യോ​ഗം അം​ഗീ​കാ​രം ന​ൽ​കി​യ​തെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് പ​റ​ഞ്ഞു. പാ​ല​ക്കാ​ട് പു​തു​ശേ​രി​യി​ലാ​ണ് സ്മ‌ാ​ർ​ട് സി​റ്റി വ​രു​ക.

സേ​ലം - കൊ​ച്ചി ദേ​ശീ​യ​പാ​ത​യോ​ട് ചേ​ർ​ന്നാ​ണി​ത്. 3806 കോ​ടി രൂ​പ​യാ​ണ് പാ​ല​ക്കാ​ട്ടെ പ​ദ്ധ​തി​ക്കാ​യി ചെ​ല​വാ​കു​ക.

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഖു​ർ​പി​യ, പ​ഞ്ചാ​ബി​ലെ രാ​ജ്‌​പു​ര-​പ​ട്യാ​ല, മ​ഹാ​രാ​ഷ്ട്ര​യി​ലെ ദി​ഗി, കേ​ര​ള​ത്തി​ലെ പാ​ല​ക്കാ​ട്, യു​പി​യി​ലെ ആ​ഗ്ര, പ്ര​യാ​ഗ്‌​രാ​ജ്, ബി​ഹാ​റി​ലെ ഗ​യ, തെ​ല​ങ്കാ​ന​യി​ലെ സ​ഹീ​റാ​ബാ​ദ്, ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ഒ​ർ​വ​ക്ക​ൽ, കൊ​പ്പ​ർ​ത്തി, ജോ​ധ്പൂ​ർ-​പാ​ലി തു​ട​ങ്ങി​യി​ട​ങ്ങ​ളി​ലാ​ണ് ഗ്രീ​ന്‍​ഫീ​ല്‍​ഡ് ഇന്‍റസ്ട്രി​യ​ല്‍ സ്മാ​ര്‍​ട്ട് സി​റ്റി​ക​ള്‍ നി​ർ​മി​ക്കു​ക.

ഇ​തി​ലൂ​ടെ 51,000 പേ​ർ​ക്ക് നേ​രി​ട്ട് തൊ​ഴി​ൽ ല​ഭി​ക്കും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്ന് ചേ​ർ​ന്ന കേ​ന്ദ്ര മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വാ​ണ് പ​ദ്ധ​തി​ക്ക് അ​നു​മ​തി ന​ൽ​കി​യ​ത്.