കൊ​ച്ചി: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സി​നി​മ ന​യ​രൂ​പീ​ക​ര​ണ സ​മി​തി​യി​ല്‍ നി​ന്ന് ഫെ​ഫ്ക ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി. ​ഉ​ണ്ണി​കൃ​ഷ്ണ​നെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ച് സം​വി​ധാ​യ​ക​ന്‍ വി​ന​യ​ൻ.

അ​ന്യാ​യ​മാ​യ പ്ര​തി​കാ​ര​ബു​ദ്ധി​യോ​ടെ തൊ​ഴി​ല്‍ നി​ഷേ​ധം ന​ട​ത്തി എ​ന്ന കു​റ്റ​ത്തി​ന് കോ​മ്പ​റ്റീ​ഷ​ന്‍ ക​മ്മീ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ ശി​ക്ഷി​ക്കു​ക​യും സു​പ്രീം കോ​ട​തി അ​തു ശ​രി​വ​യ്ക്കു​ക​യും ഹേ​മാ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​ല്‍ അ​തു വ്യ​ക്ത​മാ​യി പ​റ​യു​ക​യും ചെ​യ്തി​രി​ക്കു​ന്ന ബി. ​ഉ​ണ്ണി​കൃ​ഷ്ണ​നെ സി​നി​മ ന​യ​രൂ​പീ​ക​ര​ണ സ​മി​തി​യി​ല്‍ നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യാ​ണ് ക​ത്തി​ൽ പ​റ​യു​ന്ന​ത്.

റി​പ്പോ​ര്‍​ട്ട് വ​ന്ന​തി​നു ശേ​ഷം അ​ത് പ്ര​സി​ദ്ധീ​ക​രി​ക്കു​വാ​ന്‍ വ​ലി​യ കാ​ല​താ​മ​സം ഉ​ണ്ടാ​യെ​ങ്കി​ലും, ഇ​ന്ത്യ​യി​ല്‍ ആ​ദ്യ​മാ​യി ഇ​ങ്ങ​നെ സി​നി​മ​യി​ലെ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​വാ​ന്‍ ഒ​രു ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ച സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും വി​ന​യ​ൻ ക​ത്തി​ൽ പ​റ​യു​ന്നു.

വി​ന​യ​ന്‍റെ ക​ത്തി​ന്‍റെ പൂ​ർ​ണ​രൂ​പം:

മ​ല​യാ​ള സി​നി​മ​യി​ല്‍ സം​വി​ധാ​യ​ക​നാ​യും, തി​ര​ക്ക​ഥാ​കൃ​ത്താ​യും, നി​ര്‍​മാ​താ​വാ​യും പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ന്ന ഒ​രു വ്യ​ക്തി​യാ​ണ് ഞാ​ന്‍. മ​ല​യാ​ള സി​നി​മ​യി​ല്‍ സ്ത്രീ​ക​ള്‍ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചും, തൊ​ഴി​ല്‍ നി​ഷേ​ധ​മു​ള്‍​പ്പെ​ടെ​യു​ള്ള മ​റ്റു വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചും പ​ഠി​ക്കാ​നാ​യി ജ​സ്റ്റീ​സ് ഹേ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നി​യ​മി​ച്ച ക​മ്മി​റ്റി​യു​ടെ റി​പ്പോ​ര്‍​ട്ട് കേ​ര​ള​ത്തി​ല്‍ വ​ലി​യ ച​ര്‍​ച്ച​യാ​യി​രി​ക്കു​ന്ന ഈ ​അ​വ​സ​ര​ത്തി​ല്‍ ആ ​റി​പ്പോ​ര്‍​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല ഗൗ​ര​വ​മാ​യ വി​ഷ​യ​ങ്ങ​ള്‍ അ​ങ്ങ​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തു​വാ​ന്‍ ആ​ഗ്ര​ഹി​ക്കു​ക​യാ​ണ്.

റി​പ്പോ​ര്‍​ട്ട് വ​ന്ന​തി​നു ശേ​ഷം അ​ത് പ്ര​സി​ദ്ധീ​ക​രി​ക്കു​വാ​ന്‍ വ​ലി​യ കാ​ല​താ​മ​സം ഉ​ണ്ടാ​യെ​ങ്കി​ലും, ഇ​ന്ത്യ​യി​ല്‍ ആ​ദ്യ​മാ​യി ഇ​ങ്ങ​നെ സി​നി​മ​യി​ലെ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​വാ​ന്‍ ഒ​രു ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ച അ​ങ്ങ​യു​ടെ സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തെ ആ​ദ്യ​മേ അ​ഭി​ന​ന്ദി​ച്ചു​കൊ​ള്ള​ട്ടെ.

ഈ ​റി​പ്പോ​ര്‍​ട്ടി​ന്‍റെ 137 മു​ത​ല്‍ 141 വ​രെ​യു​ള്ള പേ​ജു​ക​ളി​ല്‍ സി​നി​മ​യി​ലെ തൊ​ഴി​ല്‍ നി​ഷേ​ധ​ത്തി​നും വി​ല​ക്കി​നു​മെ​തി​രെ കോ​മ്പ​റ്റീ​ഷ​ന്‍ ക​മ്മീ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ പു​റ​പ്പെ​ടു​വി​ച്ച വി​ധി​യെ​പ്പ​റ്റി പ്ര​തി​പാ​ദി​ക്കു​ന്നു​ണ്ട്. 2014-ല്‍ ​മ​ല​യാ​ള സി​നി​മ​യി​ലെ തൊ​ഴി​ല്‍ നി​ഷേ​ധ​ത്തി​നും ര​ഹ​സ്യ​വി​ല​ക്കി​നു​മെ​തി​രെ കോ​മ്പ​റ്റീ​ഷ​ന്‍ ക​മ്മീ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യി​ല്‍ പ​രാ​തി​യു​മാ​യി പോ​യ വ്യ​ക്തി ഞാ​നാ​ണ് (CCI Case No. 98 of 2014).

2017 മാ​ര്‍​ച്ചി​ല്‍ CCI പു​റ​പ്പെ​ടു​വി​ച്ച വി​ധി​യു​ടെ പ​ക​ര്‍​പ്പ് ഇ​തി​നോ​ടൊ​പ്പം അ​റ്റാ​ച്ച് ചെ​യ്യു​ന്നു​ണ്ട്. CCI - യു​ടെ വെ​ബ്സൈ​റ്റി​ലും ഈ ​വി​ധി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ കാ​ണാ​ന്‍ ക​ഴി​യും. ഈ ​വി​ധി അ​നു​സ​രി​ച്ച് കോ​മ്പ​റ്റീ​ഷ​ന്‍ ആ​ക്ടി​ന്‍റെ സെ​ക്ഷ​ന്‍-3 പ്ര​കാ​രം അ​മ്മ സം​ഘ​ട​ന​യ്ക്ക് 4,00,065 (നാ​ല് ല​ക്ഷ​ത്തി അ​റു​പ​ത്ത​ഞ്ച്) രൂ​പ​യും ഫെ​ഫ്ക സം​ഘ​ട​ന​യ്ക്ക് 85,594 (എ​ണ്‍​പ​ത്തി അ​യ്യാ​യി​ര​ത്തി അ​ഞ്ഞൂ​റ്റി തൊ​ണ്ണൂ​റ്റി നാ​ല്) രൂ​പ​യും പെ​നാ​ല്‍​റ്റി അ​ടി​ച്ചി​ട്ടു​ള്ള​താ​ണ്.

CCI ആ​ക്ടി​ന്‍റെ സെ​ക്ഷ​ന്‍ 48 പ്ര​കാ​രം അ​ന്ന​ത്തെ 'അ​മ്മ' പ്ര​സി​ഡ​ന്‍റ് ശ്രീ. ​ഇ​ന്ന​സെ​ന്‍റി​ന് 51,478 രൂ​പ​യും അ​മ്മ സെ​ക്ര​ട്ട​റി ശ്രീ. ​ഇ​ട​വേ​ള ബാ​ബു​വി​ന് 19,113 രൂ​പ​യും ഫെ​ഫ്ക​യു​ടെ പ്ര​സി​ഡ​ന്‍റ് ശ്രീ. ​സി​ബി മ​ല​യി​ലി​ന് 66,356 രൂ​പ​യും ഫെ​ഫ്ക ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ശ്രീ. ​ബി. ഉ​ണ്ണി​കൃ​ഷ്ണ​ന് 32,026 രൂ​പ​യും പെ​നാ​ല്‍​റ്റി അ​ടി​ച്ചി​ട്ടു​ള്ള​താ​ണ്.

ഇ​തി​നെ​തി​രേ ഈ ​സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളും ബ​ഹു​മാ​ന​പ്പെ​ട്ട സു​പ്രീം കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ കൊ​ടു​ക്കു​ക​യും ബ​ഹു​മാ​ന​പ്പെ​ട്ട ജ​സ്റ്റീ​സ് റോ​ഹിം​ഗ്ട​ണ്‍ ഫാ​ലി ന​രി​മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മൂ​ന്നം​ഗ ബെ​ഞ്ച് 2020 സെ​പ്റ്റം​ബ​ര്‍ 28-ന് ​അ​പ്പീ​ല്‍ ത​ള്ളി​ക്കൊ​ണ്ട് പെ​നാ​ല്‍​റ്റി ന​ല്‍​കി​യ ശി​ക്ഷ ശ​രി​വ​യ്ക്കു​ക​യും ചെ​യ്തി​ട്ടു​ള്ള​താ​ണ്. സു​പ്രീം കോ​ട​തി വി​ധി​യു​ടെ പ​ക​ര്‍​പ്പും ഇ​തി​നോ​ടൊ​പ്പം വ​യ്ക്കു​ന്നു.

സു​പ്രീം കോ​ട​തി അ​പ്പീ​ല്‍ ത​ള്ളി​യ​തോ​ടെ ഫൈ​ന്‍ അ​ട​ച്ച വ്യ​ക്തി​ക​ളെ​ല്ലാം കു​റ്റ​ക്കാ​രാ​യി മാ​റി​യി​രി​ക്കു​ന്നു. എ​ന്നാ​ല്‍ ഫെ​ഫ്ക സെ​ക്ര​ട്ട​റി ശ്രീ. ​ബി. ഉ​ണ്ണി​കൃ​ഷ്ണ​നെ ശ്രീ. ​ഷാ​ജി എ​ന്‍. ക​രു​ണ്‍ അ​ധ്യ​ക്ഷ​നാ​യു​ള്ള സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ സി​നി​മാ ന​യ​രൂ​പീ​ക​ര​ണ സ​മി​തി​യി​ല്‍ അം​ഗ​മാ​യി നി​യ​മി​ച്ചി​രി​ക്കു​ന്നു എ​ന്ന് 10-08-2023-ല്‍ ​ബ​ഹു​മാ​ന​പ്പെ​ട്ട സാം​സ്കാ​രി​ക വ​കു​പ്പ് മ​ന്ത്രി 15-ആം ​നി​യ​മ​സ​ഭ​യി​ല്‍ ശ്രീ. ​ഐ. സി. ​ബാ​ല​കൃ​ഷ്ണ​ന് കൊ​ടു​ത്ത മ​റു​പ​ടി​യി​ലൂ​ടെ ഞാ​ന്‍ മ​ന​സി​ലാ​ക്കു​ന്നു.(​നി​യ​മ​സ​ഭ​യി​ല്‍ കൊ​ടു​ത്ത മ​റു​പ​ടി​യു​ടെ കോ​പ്പി ഞാ​ന്‍ ഇ​തി​നോ​ടൊ​പ്പം വ​യ്ക്കു​ന്നു​ണ്ട്).

അ​ന്യാ​യ​മാ​യ പ്ര​തി​കാ​ര ബു​ദ്ധി​യോ​ടെ തൊ​ഴി​ല്‍ നി​ഷേ​ധം ന​ട​ത്തി എ​ന്ന കു​റ്റ​ത്തി​ന് കോ​മ്പ​റ്റീ​ഷ​ന്‍ ക​മ്മീ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ ശി​ക്ഷി​ക്കു​ക​യും സു​പ്രീം കോ​ട​തി അ​തു ശ​രി​വ​യ്ക്കു​ക​യും ഹേ​മാ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​ല്‍ അ​തു വ്യ​ക്ത​മാ​യി പ​റ​യു​ക​യും ചെ​യ്തി​രി​ക്കു​ന്ന ഫെ​ഫ്ക സെ​ക്ര​ട്ട​റി ശ്രീ. ​ബി. ഉ​ണ്ണി​കൃ​ഷ്ണ​നെ കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ സി​നി​മ ന​യ​രൂ​പീ​ക​ര​ണ സ​മി​തി​യി​ല്‍ നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് വി​നീ​ത​മാ​യി അ​ഭ്യ​ർ​ഥി​ച്ചു​കൊ​ള്ളു​ന്നു..