അരുണാചൽപ്രദേശിൽ ട്രക്ക് മറിഞ്ഞ് സൈനികർ മരിച്ചു
Wednesday, August 28, 2024 6:40 AM IST
ഇറ്റാനഗർ: അരുണാചൽപ്രദേശിൽ ട്രക്ക് മറിഞ്ഞ് മൂന്ന് സൈനികർ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു.
അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരി ജില്ലയിലാണ് സംഭവം. ഹവിൽദാർ നഖത് സിംഗ്, നായിക് മുകേഷ് കുമാർ, ഗ്രനേഡിയർ ആശിഷ് എന്നിവരാണ് മരിച്ചത്.
മൂന്ന് സൈനികരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. അപകടത്തിന്റെ കൂടുതൽ വിശദാംശങ്ങൾ വ്യക്തമല്ല.