തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ​പാ​താ വി​ക​സ​ന​ത്തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കു​വാ​ന്‍ സ​ർ​ക്കാ​ർ ഇ​ട​പെ​ടും. മ​ന്ത്രി പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

കൊ​ല്ലം - ആ​ഞ്ഞി​ലി​മൂ​ട്, കോ​ട്ട​യം - പൊ​ന്‍​കു​ന്നം, മു​ണ്ട​ക്ക​യം - കു​മി​ളി, ഭ​ര​ണി​ക്കാ​വു- അ​ടൂ​ര്‍ - പ്ലാ​പ്പ​ള്ളി - മു​ണ്ട​ക്ക​യം , അ​ടി​മാ​ലി ജം​ഗ്ഷ​ന്‍ - കു​മി​ളി എ​ന്നി​വ​യു​ടെ നി​ര്‍​മാ​ണ പ​ദ്ധ​തി​ക​ള്‍ വേ​ഗ​ത്തി​ല്‍ ആ​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ടു​ക. പ​ദ്ധ​തി​ക്കു​ള്ള അം​ഗീ​കാ​രം നേ​ടി​യെ​ടു​ക്കു​ന്ന​തി​ന് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​വാ​ന്‍ വ​കു​പ്പു സെ​ക്ര​ട്ട​റി​യെ മ​ന്ത്രി ചു​മ​ത​ല​പ്പെ​ടു​ത്തി.

ദേ​ശീ​യ​പാ​താ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള​ത്തി​ലെ പ്ര​വൃ​ത്തി​ക​ളെ​ല്ലാം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. എ​ല്ലാ പ്ര​വൃ​ത്തി​ക​ളും കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ പ​രി​ശോ​ധി​ക്കും. പ്ര​വൃ​ത്തി​ക്ക് അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തി​ന് കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തും.