കൊ​ച്ചി: അ​മ്മ​യി​ലെ കൂ​ട്ട​രാ​ജി അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് ന​ട​ൻ അ​നൂ​പ് ച​ന്ദ്ര​ന്‍. ആ​രോ​പ​ണ വി​ധേ​യ​രെ മാ​റ്റു​ന്ന​തി​ന് പ​ക​രം ക​മ്മി​റ്റി ഒ​ന്ന​ട​ങ്കം രാ​ജിവെ​ക്കു​ന്ന​തി​ന് പി​ന്നി​ലെ കാ​ര​ണം മ​ന​സി​ലാ​വു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​രോ​പ​ണ​വി​ധേ​യ​നാ​യി​ട്ടു​ള്ള ആ​ളു​ക​ളെ മാ​റ്റ​ണം. അ​തി​ന് പ​ക​രം 506 പേ​ര്‍ തെ​ര​ഞ്ഞെ​ടു​ത്ത ഒ​രു ക​മ്മി​റ്റി ഒ​ന്ന​ട​ങ്കം രാ​ജി​വെ​ക്കു​ക എ​ന്ന​ത് വോ​ട്ട് ചെ​യ്ത​വ​രെ​യും കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക മൂ​ല്യ​ത്തെ ബ​ഹു​മാ​നി​ക്കു​ന്ന​വ​രെ​യും അ​പ​മാ​നി​ക്കു​ന്ന​തി​നു തു​ല്യ​മാ​ണ്.

തു​ട​ര്‍​ച്ച​യാ​യി ഉ​ണ്ടാ​വു​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ല്‍ എ​ല്ലാ​വ​രും പു​റ​ത്ത് പോ​കേ​ണ്ടി​വ​രു​മെ​ന്ന തോ​ന്ന​ലി​ല്‍ നി​ന്നാ​ണോ അ​തോ ആ​രോ​പ​ണം നേ​രി​ടു​ന്ന​വ​ർ​ക്ക് സ​ങ്ക​ടം വ​രാ​തി​രി​ക്കാ​നാ​ണോ ഈ ​തീ​രു​മാ​ന​മെ​ന്ന് അ​റി​യി​ല്ലെ​ന്ന് അ​നൂ​പ് ച​ന്ദ്ര​ന്‍ പ​റ​ഞ്ഞു.