ന്യൂ​ഡ​ൽ​ഹി: ജ​മ്മു​കാ​ഷ്മീ​രി​ൽ മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഒ​മ്പ​ത് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ആ​ദ്യ പ​ട്ടി​ക കോ​ൺ​ഗ്ര​സ് പു​റ​ത്തി​റ​ക്കി. ദൂ​രു​വി​ൽ നി​ന്ന് പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗു​ലാം അ​ഹ​മ്മ​ദ് മി​റും ബ​നി​ഹാ​ലി​ൽ നി​ന്ന് മു​ൻ സം​സ്ഥാ​ന ഘ​ട​കം മേ​ധാ​വി വി​കാ​ർ റ​സൂ​ൽ വാ​നി​യും മ​ത്സ​രി​ക്കും.

സ​ഖ്യ​ക​ക്ഷി​യാ​യ നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സു​മാ​യി (എ​ൻ​സി) കോ​ൺ​ഗ്ര​സ് സീ​റ്റ് പ​ങ്കി​ട​ൽ ക​രാ​ർ ഉ​റ​പ്പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​ഖ്യാ​പ​നം. ജ​മ്മു​കാ​ഷ്മീ​രി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യ​ഥാ​ക്ര​മം 51, 32 സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ക്കാ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സും കോ​ൺ​ഗ്ര​സും സ​മ്മ​തി​ച്ചു.

സ​ഖ്യ​ക​ക്ഷി​ക​ളാ​യ സി​പി​എ​മ്മി​നും ജ​മ്മു​കാ​ഷ്മീ​ർ നാ​ഷ​ണ​ൽ പാ​ന്തേ​ഴ്‌​സ് പാ​ർ​ട്ടി​ക്കും (ജെ​കെ​എ​ൻ​പി​പി) ഓ​രോ സീ​റ്റ് വീ​തം അ​നു​വ​ദി​ച്ചു. കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ത്തെ അ​ഞ്ച് സീ​റ്റു​ക​ളി​ൽ സൗ​ഹൃ​ദ മ​ത്സ​രം ന​ട​ക്കു​മെ​ന്നും അ​വ​ർ അ​റി​യി​ച്ചു.

ട്രാ​ൽ സീ​റ്റി​ൽ നി​ന്ന് സു​രീ​ന്ദ​ർ സിം​ഗ് ച​ന്നി, ദേ​വ്‌​സ​റി​ൽ നി​ന്ന് അ​മാ​നു​ല്ല മ​ന്തൂ, അ​ന​ന്ത്‌​നാ​ഗി​ൽ നി​ന്ന് പീ​ർ​സാ​ദ മു​ഹ​മ്മ​ദ് സ​യ്യി​ദ്, ഇ​ൻ​ദ​ർ​വാ​ളി​ൽ നി​ന്ന് ഷെ​യ്ഖ് സ​ഫ​റു​ള്ള, ഭ​ദ​ർ​വ​യി​ൽ നി​ന്ന് ന​ദീം ഷെ​രീ​ഫ്, ദോ​ഡ​യി​ൽ നി​ന്ന് ഷെ​യ്ഖ് റി​യാ​സ്, ഡോ​ഡ വെ​സ്റ്റി​ൽ നി​ന്ന് പ്ര​ദീ​പ് കു​മാ​ർ ഭ​ഗ​ത് എ​ന്നി​വ​രും മ​ത്സ​രി​ക്കു​ന്നു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ​ഘ​ട്ടം സെ​പ്റ്റം​ബ​ർ 18നും ​ര​ണ്ടാം​ഘ​ട്ടം സെ​പ്റ്റം​ബ​ർ 25നും ​മൂ​ന്നാം​ഘ​ട്ടം ഒ​ക്ടോ​ബ​ർ ഒ​ന്നി​നും ന​ട​ക്കും. വോ​ട്ടെ​ണ്ണ​ൽ ഒ​ക്ടോ​ബ​ർ നാ​ലി​ന് ന​ട​ക്കും.