വനിതാ ട്വന്റി-20 ലോകകപ്പിന്റെ മത്സരക്രമം പുറത്തുവിട്ട് ഐസിസി
Tuesday, August 27, 2024 1:04 AM IST
ദുബായ്: ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രതിസന്ധിമൂലം മാറ്റിവച്ച വനിതാ ട്വന്റി-20 ലോകകപ്പിന്റെ പുതിയ മത്സരക്രമം പുറത്തുവിട്ട് ഐസിസി. ഒക്ടോബർ മൂന്നിനാണ് മത്സരം ആരംഭിക്കുന്നത്. ഒക്ടോബർ 20നാണ് ഫൈനൽ.
പുതിയ മത്സരക്രമം അനുസരിച്ച് ഒക്ടോബര്‍ ആറിനാണ് ഇന്ത്യ-പാക്കിസ്ഥാന് പോരാട്ടം. ബംഗ്ലാദേശില്‍ നടത്താനിരുന്ന ട്വന്റി-20 ലോകകപ്പ് നേരത്തെ ഐസിസി ദുബായിലേക്കും ഷാര്‍ജയിലേക്കും മാറ്റിയിരുന്നു.
നിരവധി വിദേശ താരങ്ങള്‍ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് ബംഗ്ലാദേശില്‍ നിന്ന് അവസാന നിമിഷം ലോകകപ്പ് വേദി മാറ്റാന്‍ ഐസിസി നിര്‍ബന്ധിതരായത്. ഇതോടെ മത്സരക്രമവും പുനഃക്രമികരിക്കേണ്ടിവരികയായിരുന്നു.