ദു​ബാ​യ്: ബം​ഗ്ലാ​ദേ​ശി​നെതി​രാ​യ മ​ത്സ​ര​ത്തി​ലെ കു​റ​ഞ്ഞ ഓ​വ​ര്‍ നി​ര​ക്കി​ന്‍റെ പേ​രി​ല്‍ ന​ട​പ​ടി​യെ​ടു​ത്ത് ഐ​സി​സി. ഐ​സി​സി ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പാ​ക്കി​സ്ഥാ​ന്‍റെ ആ​റ് പോ​യ​ന്‍റ് വെ​ട്ടി​ക്കു​റ​ച്ചു. ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ലെ നാ​ണം​കെ​ട്ട തോ​ല്‍​വി വ​ഴ​ങ്ങി​യ​തി​ന് പി​ന്നാ​ലെ ഐ​സി​സി​യു​ടെ ന​ട​പ​ടി കൂ​ടി വ​ന്ന​തോ​ടെ പാ​കി​സ്ഥാ​ന് ക​ന​ത്ത തി​രി​ച്ച​ടി​യാ​യി.

നി​ശ്ചി​ത സ​മ​യ​ത്ത് പാ​കി​സ്ഥാ​ന്‍ ആ​റോ​വ​ര്‍ കു​റ​ച്ചാ​ണ് എ​റി​ഞ്ഞി​രു​ന്ന​ത്. ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ഫൈ​ന​ലി​ലെ​ത്താ​നാ​യി വാ​ശി​യേ​റി മ​ത്സ​രം ന​ട​ക്കു​ന്ന​തി​നി​ടെ ആ​റ് പോ​യ​ന്‍റുക​ള്‍ ന​ഷ്ട​മാ​യ​ത് പാ​കി​സ്ഥാ​ന് ക​ന​ത്ത പ്ര​ഹ​ര​മാ​ണ്. ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പ് പോ​യ​ന്‍റ് ടേ​ബി​ളി​ല്‍ 16 പോ​യ​ന്‍റും 30.56 വി​ജ​യ​ശ​ത​മാ​ന​വു​മാ​യി നി​ല​വി​ല്‍ എ​ട്ടാം സ്ഥാ​ന​ത്താ​ണ് പാ​കി​സ്ഥാ​ന്‍.

വി​ജ​യം നേ​ടി​യ ബം​ഗ്ലാ​ദേ​ശി​നും ഐ​സി​സി​യു​ടെ പി​ഴ​ശി​ക്ഷ​യു​ണ്ട്. കു​റ​ഞ്ഞ ഓ​വ​ര്‍ നി​ര​ക്കി​ന്റെ പേ​രി​ല്‍ ബം​ഗ്ലാ​ദേ​ശി​ന്‍റെ മൂ​ന്ന് പോ​യ​ന്‍റാണ് ഐ​സി​സി വെ​ട്ടി​ക്കു​റ​ച്ച​ത്. മ​ത്സ​ര​ത്തി​ല്‍ മൂ​ന്നോ​റ​ര്‍ പി​ന്നി​ലാ​യ​തി​ന്‍റെ പേ​രി​ലാ​ണ് ബം​ഗ്ലാ​ദേ​ശി​നെ ന​ട​പ​ടി​യെ​ടു​ത്ത​ത്. എ​ന്നാ​ല്‍ പാ​കി​സ്ഥാ​നെ​തി​രാ​യ ജ​യ​ത്തോ​ടെ ജ​യ​ത്തോ​ടെ 21 പോ​യ​ന്‍റും 40 വ​ജ​യ​ശ​ത​മാ​വു​മാ​യി പാ​കി​സ്ഥാ​നെ മ​റി​ക​ട​ന്ന് ആ​റാം സ്ഥാ​ന​ത്തെ​ത്തി.