ന്യൂ​ഡ​ല്‍​ഹി: രാ​ഷ്ട്രീ​യ​ത്തി​ല്‍ സ​ജീ​വ​മാ​യി തു​ട​രു​മെ​ന്ന് ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി. താ​ന്‍ വി​ര​മി​ക്കാ​ന്‍ പോ​കു​ന്നു എ​ന്ന ത​ര​ത്തി​ല്‍ വ​ന്ന അ​ഭ്യൂ​ഹം മാ​യാ​വ​തി തള്ളി. ചി​ല മാ​ധ്യ​മ​ങ്ങ​ള്‍ ന​ല്‍​കു​ന്ന ഇ​ത്ത​ര​ത്തി​ലു​ള്ള​വാ​ര്‍​ത്ത​ക​ള്‍ ആ​രും വി​ശ്വ​സി​ക്ക​രു​തെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

'അ​വ​സാ​ന ശ്വാ​സം വ​രെ ബി​എ​സ്പി​കാ​രി​യാ​യി തു​ട​രും. അ​തു​കൊ​ണ്ട് ത​ന്നെ താ​ന്‍ വി​ര​മി​ക്കു​ന്ന കാ​ര്യ​ത്തി​നെ​ക്കു​റി​ച്ച് ച​ര്‍​ച്ച പോ​ലും ചെ​യ്യേ​ണ്ട കാ​ര്യ​മി​ല്ല. ത​ന്നെ ദു​ര്‍​ബ​ല​പ്പെ​ടു​ത്താ​നു​ള്ള എ​തി​രാ​ളി​ക​ളു​ടെ നീ​ക്ക​ങ്ങ​ള്‍ ഒ​ന്നും വി​ജ​യി​ക്കി​ല്ല.'-​മാ​യാ​വ​തി പ​റ​ഞ്ഞു.

ബി​എ​സ്പി​യു​ടെ ദേ​ശീ​യ കോ​ര്‍​ഡി​നേ​റ്റ​റാ​യ മാ​യാ​വ​തി​യു​ടെ അ​ന​ന്ത​ര​വ​ന്‍ ആ​കാ​ശ് ആ​ന​ന്ദ് പാ​ര്‍​ട്ടി​യു​ടെ ത​ല​പ്പെ​ത്തെ​ത്തു​മെ​ന്നും മാ​യാ​വ​തി വി​ര​മി​ക്കാ​ന്‍ പോ​കു​ന്നു എ​ന്ന ത​ര​ത്തി​ലു​മാ​ണ് വാ​ര്‍​ത്ത​ക​ള്‍ വ​ന്ന​ത്.