പള്ളിയോടത്തില്‍ നിന്ന് പമ്പയാറ്റില്‍ വീണ് അപകടം; അധ്യാപകൻ മരിച്ചു
Monday, August 26, 2024 3:18 PM IST
പത്തനംതിട്ട: ആറന്മുളയിൽ പള്ളിയോടത്തില്‍ നിന്ന് പമ്പയാറ്റില്‍ വീണ് അധ്യാപകൻ മരിച്ചു. കുറിയന്നൂർ മാർത്തോമാ ഹൈസ്കൂള്‍ അദ്ധ്യാപകൻ ജോസഫ് തോമസ് (55) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം. ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയില്‍ പങ്കെടുക്കുന്നതിനായാണ് കുറിയന്നൂർ പള്ളിയോടത്തില്‍ എത്തിയതാണ് ഇദ്ദേഹം. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ഇദ്ദേഹം പള്ളിയോടത്തില്‍ നിന്ന് പമ്പയാറ്റിലേക്ക് വീണുവെന്നാണ് ദൃക്സാക്ഷികള്‍ നല്കിയ വിവരം.
പിന്നാലെ ഫയർ ഫോഴ്സ്, സ്കൂബാ സംഘം സ്ഥലത്ത് തിരച്ചില്‍ നടത്തി. ഒന്നര മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.