സജി ചെറിയാൻ രാജിവയ്ക്കണം; ചെങ്ങന്നൂരിൽ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
Monday, August 26, 2024 1:14 PM IST
ആലപ്പുഴ: സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ ചെങ്ങന്നൂരിലെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചുമായി യൂത്ത് കോണ്‍ഗ്രസ്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം.
ഓഫീസിന് സമീപത്തുവച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് മാര്‍ച്ച് തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിടക്കാന്‍ ശ്രമിച്ചതോടെ ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടായി.
ചില പ്രവര്‍ത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇവരെ പിന്നീട് പോലീസ് ഇവിടെനിന്ന് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.