മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വസന്തറാവു ചവാന് എംപി അന്തരിച്ചു
Monday, August 26, 2024 9:36 AM IST
ഹൈദരാബാദ്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര നന്ദേഡ് എംപിയുമായ വസന്തറാവു ചവാന്(69) അന്തരിച്ചു. ഇന്ന് വെളുപ്പിന് നാലിനായിരുന്നു അന്ത്യം. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
ശ്വാസതടസവും കുറഞ്ഞ രക്തസമ്മര്‍ദവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചവാനെ നേരത്തെ നാന്ദേഡിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശേഷം ഹൈദരാബാദിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അദ്ദേഹത്തിന്റെ സംസ്കാരച്ചടങ്ങുകള്‍ നന്ദേഡില്‍ നടക്കുമെന്ന് മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അറിയിച്ചു.
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നന്ദേഡ് മണ്ഡലത്തില്‍ നിന്നും അദ്ദേഹം വിജയിച്ചിരുന്നു. ബിജെപിയുടെ ചിഖാലിക്കര്‍ പ്രതാപറാവു ഗോവിന്ദറാവുവിനെ അരലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് അദ്ദേഹം തറപറ്റിച്ചത്.