കുളിക്കാനിറങ്ങുന്നതിനിടെ അപകടം; തൃശൂരില്‍ യുവാവ് മുങ്ങിമരിച്ചു
Monday, August 26, 2024 9:28 AM IST
തൃശൂര്‍: ചൊക്കനയില്‍ തടയണയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കോടാലി സ്വദേശി വലിയകത്ത് വീട്ടില്‍ നസീബ്(26) ആണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ടായിരുന്നു അപകടം. കാരിക്കടവിലെ തടയണയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു.