കൊ​ച്ചി: സി​നി​മാ ന​യം രൂ​പീക​രി​ക്കാ​നും ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​ന്റെ നി​ര്‍​ദേ​ശ​ങ്ങ​ള​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​നും സി​നി​മാ കോ​ണ്‍​ക്ലേ​വ് ന​ട​ത്താ​നു​ള്ള തീ​രു​മാ​ന​വു​മാ​യി സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ട്. ന​വം​ബ​റി​ല്‍ കൊ​ച്ചി​യി​ലാ​യി​രി​ക്കും കോ​ണ്‍​ക്ലേ​വ് ന​ട​ക്കു​ക.

ന​വം​ബ​ര്‍ മൂ​ന്ന് മു​ത​ല്‍ അ​ഞ്ച് ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് കോ​ണ്‍​ക്ലേ​വ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വി​വി​ധ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള​ലു​ള്ള​വ​രും വി​ദേ​ശി​ക​ളും അ​ട​ക്ക​മു​ള്ള ഡെ​ലി​ഗേ​റ്റു​ക​ൾ കോ​ണ്‍​ക്ലേ​വി​നെ​ത്തും. 350 പേ​ര്‍​ക്ക് കോ​ണ്‍​ക്ലേ​വി​ലേ​ക്ക് ക്ഷ​ണ​മു​ണ്ട്.

സം​സ്ഥാ​ന ച​ല​ചി​ത്ര​വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ഷാ​ജി എ​ന്‍.​ക​രു​ണി​നാ​ണ് കോ​ണ്‍​ക്ലേ​വി​ന്‍റെ ന​ട​ത്തി​പ്പ് ചു​മ​ത​ല.