ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ലിവര്‍പൂളിന് ജയം
Monday, August 26, 2024 3:27 AM IST
ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ലിവര്‍പൂൾ എഫ്സിക്ക് ജയം. ബ്രെന്റ്ഫോഡിനെയാണ് തോല്‍പ്പിച്ചത്.
എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ജയം. ലൂയിസ് ഡയസും മുഹമ്മദ് സാലയും ആണ് ഗോളുകള്‍ നേടിയത്.
ലിവര്‍പൂളിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തില്‍ ലൂയിസ് ഡയസ് ആണ് ആദ്യം ഗോള്‍ നേടിയത്. 13-ാം മിനിറ്റിലാണ് താരം ഗോള്‍ കണ്ടെത്തിയത്.
മത്സരത്തിന്റെ 70-ാം മിനിറ്റിലാണ് സാല ഗോള്‍ സ്കോര്‍ ചെയ്തത്. വിജയത്തോടെ ലിവര്‍പൂളിന് ആറ് പോയന്റായി.