ഐഎസ്എൽ; കിക്കോഫ് സെപ്റ്റംബർ 13ന്
Sunday, August 25, 2024 10:40 PM IST
കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് പതിനൊന്നാം എഡിഷന് സെപ്റ്റംബർ 13ന് തുടക്കമാകും. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ഫൈനലിസ്റ്റുകളായ മുംബൈ സിറ്റിയെ നേരിടും.
സെപ്റ്റംബർ 15നാണ് കേരളാ ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തിനിറങ്ങുന്നത്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ പഞ്ചാബ് എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.
ഡിസംബർ 30 വരെയാണ് ആദ്യ ഘട്ടത്തിലെ മത്സരങ്ങൾ നടക്കുന്നത്. രണ്ടാം ഘട്ട മത്സരങ്ങളുടെ പട്ടിക ജനുവരിൽ നടക്കുന്ന സൂപ്പർ കപ്പിന് പിന്നാലെ പ്രഖ്യാപിക്കും.