പരാതിയില്ലാതെ കേസെടുക്കാനുള്ള വകുപ്പുണ്ടോയെന്ന് ആലോചിക്കും: മന്ത്രി വീണ
Sunday, August 25, 2024 12:54 PM IST
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്തുനിന്ന് രഞ്ജിത്തും അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് സിദ്ദിഖും രാജിവച്ചതിൽ പ്രതികരണവുമായി മന്ത്രി വീണ ജോര്‍ജ്. തെറ്റ് ചെയ്യുന്ന ഒരാളെയും സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്ന് മന്ത്രി പ്രതികരിച്ചു.
പരാതി കിട്ടാതെതന്നെ കേസെടുക്കാനുള്ള വകുപ്പുണ്ടോയെന്ന് നിയമവിദഗദരുമായി ആലോചിക്കും. പരാതി കൊടുക്കാന്‍ സഹായം ആവശ്യമുണ്ടെങ്കില്‍ അതും ചെയ്ത് നല്‍കും.
തെറ്റ് ചെയ്ത ഒരാളെയും രക്ഷപെടാൻ അനുവദിക്കില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ചില പേജുകൾ ഒഴിവാക്കിയതിനെക്കുറിച്ച് സർക്കാർ കോടതിയിൽ വ്യക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.