രഞ്ജിത്തിന്റെ രാജിയിൽ സന്തോഷവും ദുഃഖവുമില്ല; നിയമനടപടിക്കില്ലെന്നും ശ്രീലേഖ മിത്ര
Sunday, August 25, 2024 11:18 AM IST
കോൽക്കത്ത: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് രഞ്ജിത്ത് രാജിവച്ചതിൽ തനിക്ക് സന്തോഷവും ദുഃഖവുമില്ലെന്ന് ആരോപണമുന്നയിച്ച ബംഗാളി നടി ശ്രീലേഖ മിത്ര. തനിക്കെതിരേ അതിക്രമം നടന്നില്ല. എന്നാല്‍ തന്നെ സമീപിച്ചത് മോശം ഉദ്ദേശ്യത്തോടെയാണെന്ന് നടി പ്രതികരിച്ചു.
ഒടുവില്‍ രഞ്ജിത്ത് തെറ്റ് സമ്മതിച്ചു. രഞ്ജിത്തിനെതിരേ താൻ നിയമനടപടിയുമായി മുന്നോട്ട് പോകില്ലെന്നും ശ്രീലേഖ പറഞ്ഞു.
നിരവധി പേര്‍ക്ക് പലരിൽനിന്ന് ഇത്തരത്തില്‍ ലൈംഗിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ട്. സിനിമയില്‍ അവസരം നിഷേധിക്കുമെന്ന് ഭയന്നാണ് ഇത്തരം അനുഭവങ്ങള്‍ സ്ത്രീകള്‍ തുറന്ന് പറയാത്തതെന്നും അവർ കൂട്ടിച്ചേർത്തു.