രഞ്ജിത്തിനെതിരേ പരാതി ലഭിച്ചാല്‍ നടപടിയെടുക്കും: സജി ചെറിയാന്
Sunday, August 25, 2024 10:53 AM IST
തിരുവനന്തപുരം: സംവിധായകന് രഞ്ജിത്തിനെതിരേ പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്ന നിലപാട് ആവര്‍ത്തിച്ച് മന്ത്രി സജി ചെറിയാന്. രഞ്ജിത്തിനോട് സര്‍ക്കാര്‍ രാജി ആവശ്യപ്പെട്ടിട്ടില്ല. സ്വമേധയാ രാജി സന്നദ്ധത അറിയിക്കുകയായിരുന്നെന്നും മന്ത്രി പ്രതികരിച്ചു.
ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനം രാജിവച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. തന്റെ വാക്കുകള്‍ വളച്ചൊടിച്ച് മാധ്യമങ്ങള്‍ തന്നെ സ്ത്രീവിരുദ്ധനാക്കി.
സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമല്ല, ഇരയ്ക്കൊപ്പമാണ്. കുറ്റ ചെയ്തവര്‍ക്കെതിരേ പരാതി നല്കിയാല് നടപടി സ്വീകരിക്കും. ആരെയും സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനില്ല. സര്‍ക്കാരിനെ താറടിച്ച് കാണിക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിച്ചു.
സ്ത്രീകള്‍ക്കെതിരായ നീക്കത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കുന്ന ആളാണ് താന്‍. തനിക്ക് മൂന്ന് പെണ്‍കുട്ടികളാണ്. മാധ്യമങ്ങളോട് സംസാരിക്കാന്‍ തനിക്ക് ഇപ്പോള്‍ ഭയമാണെന്നും മന്ത്രി പറഞ്ഞു.