ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ലിവര്‍പൂളും ചെല്‍സിയും ഇന്ന് കളത്തിലിറങ്ങും
Sunday, August 25, 2024 7:00 AM IST
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ലിവര്‍പൂളും ചെല്‍സിയും ഇന്ന് കളത്തിലിറങ്ങും. ലിവര്‍പൂള്‍ ബ്രെന്റ്ഫോഡിനെയും ചെല്‍സി വോള്‍വ്സിനെയും നേരിടും.
ഇന്ത്യന്‍ സമയം രാത്രി 9.30നാണ് ലിവര്‍പൂള്‍-ബ്രെന്റ്ഫോഡ് മത്സരം. ലിവര്‍പൂളിന്റെ ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡിലാണ് മത്സരം.
ചെല്‍സി വൈകുന്നേരം 6.30ന് വോള്‍വ്സിനെ നേരിടും. വോള്‍വ്സിന്റെ ഹോംഗ്രൗണ്ടായ മൊലിനെക്സ് സ്റ്റേഡിയത്തിലാണ് മത്സരം.