ആഴ്സണലിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും ജയം
Sunday, August 25, 2024 3:48 AM IST
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റിക്കും കരുത്തരായ ആഴ്സണലിനും ജയം. സിറ്റി ഒന്നിനെതിരെ നാല് ഗോളിന് ഇപ്സ്വിച്ച് ടൗണിനെയാണ് തോല്‍പ്പിച്ചത്. ആസ്റ്റണ്‍ വില്ലയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ആഴ്സണല്‍ തോല്‍പ്പിച്ചത്.
എര്‍ലിംഗ് ഹാലണ്ടി ഹാട്രിക്കിന്റെ മികവിലാണ് മാഞ്ചസ്റ്റര്‍ സിറ്റി ഇപ്സ്വിച്ച് ടൗണിനെ തകര്‍ത്തത്. മത്സരത്തിന്റെ 12,16,88 എന്നീ മിനിറ്റുകളിലാണ് ഹാലണ്ട് ഗോളുകള്‍ നേടിയത്. കെവിന് ഡിബ്രുയ്നും സിറ്റിക്കായി ഗോള്‍ സ്കോര്‍ ചെയ്തു. സമ്മി സ്മോദിക്സ് ആണ് ഇപ്സ്വിച്ചിനായി ഗോള്‍ കണ്ടെത്തിയത്.
വില്ല പാര്‍ക്കില്‍ നടന്ന മത്സരത്തിലാണ് ആഴ്സണല്‍ ആസ്റ്റണ്‍ വില്ലയെ പരാജയപ്പെടുത്തിയത്. ലിയാണ്ട്രോ ട്രൊസാര്‍ഡും തോമസ് പാര്‍ട്ടെയും ആണ് ആഴ്സണലിനായി ഗോളുകള്‍ നേടിയത്.