ഓണത്തിരക്ക്; കെഎസ്ആര്‍ടിസി അധിക അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തും
Saturday, August 24, 2024 11:16 PM IST
തിരുവനന്തപുരം: ഓണം സീസണിലെ തിരക്ക് പരിഗണിച്ച് കെഎസ്ആര്‍ടിസി അധികമായി 58 അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തും. സെപ്റ്റംബര്‍ ഒമ്പത് മുതല്‍ 23 വരെയാകും സ്പെഷല്‍ സര്‍വീസുകള്‍.
ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കാണ് പ്രത്യേക സർവീസ് നടത്തുന്നത്. ഉത്സവകാലം പ്രമാണിച്ച് സ്വകാര്യ ബസുകള്‍ അധിക നിരക്ക് ഈടാക്കുന്നതിനാലാണ് കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നത്.
കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസിന് അധിക നിരക്ക് ഈടാക്കില്ല. എല്ലാ പ്രധാന ഡിപ്പോകളില്‍ നിന്നും ബസുകളുണ്ടാകും. പ്രത്യേക സർവീസുകളിൽ അധിക ബുക്കിംഗ് ഉണ്ടായാൽ കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്ന് മന്ത്രി ഗണേഷ് കൂമാർ അറിയിച്ചു.