സൈബർ തട്ടിപ്പു ജോലികൾക്കായി മനുഷ്യക്കടത്ത് പ്രതി പിടിയിൽ
Saturday, August 24, 2024 9:59 PM IST
തൃശൂര്‍: സൈബർ തട്ടിപ്പു ജോലികൾക്കായി മനുഷ്യക്കടത്ത് നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. പെരിങ്ങോട്ടുക്കര വടക്കുമുറി സ്വദേശി പുത്തൻകുളം വീട്ടിൽ വിമൽ ആണ് പിടിയിലായത്.
2023 ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. മണ്ണുത്തി സ്വദേശിയെയാണ് ഇാൾ കമ്പോടിയയിലേക്ക് കടത്തിയത്. ഡാറ്റ എൻട്രി ജോലി നൽകാം എന്ന് വാഗ്ദാനം നൽകിയാണ് ഇയാൾ മനുഷ്യക്കടത്ത് നടത്തിയത്.
ഇതിനായി 1,30,000 രൂപയും യുവാവിൽനിന്ന് ഇയാൾ കൈപ്പറ്റിയിരുന്നു. എന്നാൽ കമ്പോടിയയിൽ എത്തിയതോടെ യുവാവിനെ ഭീഷണിപെടുത്തി സൈബർ തട്ടിപ്പു ജോലികൾ ചെയ്യിപ്പിക്കുകയായിരുന്നു.
തുടർന്ന് പാസ്പോർട്ട് അടക്കം ഇവർ പിടിച്ചെടുത്തതോടെ ഇന്ത്യൻ എംബസി വഴി യുവാവ് നാട്ടിലെത്തുകയായിരുന്നു. തുടർന്ന് യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾ പിടിയിലായത്.