കോഴിക്കോട് നഗരത്തിൽ സ്കൂൾ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടൽ
Saturday, August 24, 2024 9:25 PM IST
കോഴിക്കോട്: നഗരമധ്യത്തിൽ സ്കൂൾ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടൽ. കോഴിക്കോട് നഗരത്തിലെ രണ്ട് സ്കൂളുകളിലെ പ്ലസ്ടു വിദ്യാർഥികൾ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്.
ഒരു കുട്ടിയെ ഒരുകൂട്ടം പേർ ചേർന്ന് പോസ്റ്റിനോട് ചേർത്തുനിർത്തി മർദിക്കുകയായിരുന്നു. ബിയർ കുപ്പികൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു മർദനം.
വിദ്യാർഥികൾ തമ്മിൽ അടിപിടിയുണ്ടാകാൻ കാരണം വ്യക്തമല്ല. സംഭവത്തിൽ സ്കൂൾ അധികൃതർ പ്രതികരിച്ചിട്ടില്ല.