വനിതാ ഡോക്ടറുടെ കൊലപാതകം; മുന്‍ പ്രിന്‍സിപ്പലിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു
Saturday, August 24, 2024 5:53 PM IST
കോല്‍ക്കത്ത: ബംഗാളിലെ ഡോക്ടറുടെ കൊലപാതകത്തിൽ ആര്‍ജികര്‍ ആശുപത്രിയിലെ മുന്‍ പ്രിന്‍സിപ്പലിനെതിരെ സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ആര്‍ജികര്‍ മെഡിക്കല്‍ കോളജിനും ആശുപത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനുമെതിരെയാണ് എഫ്ഐആർ രജിസ്റ്റർചെയ്തത്.
സന്ദീപ് ഘോഷിനെതിരെ അഴിമതിക്കേസിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോല്‍ക്കത്ത ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെത്തുടര്‍ന്നാണ് നടപടി.
കേസില്‍ പ്രതിയായ സഞ്ജയ് റോയി, സന്ദീപ് ഘോഷ്, ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് ഡോക്ടര്‍മാരും ഒരു സിവില്‍ വോളന്റിയറും ഉള്‍പ്പെടെ ആറുപേരുടെ പോളിഗ്രാഫ് പരിശോധനയും ഇന്ന് നടന്നിരുന്നു.