ക​ണ്ണൂ​ർ: നി​പ രോ​ഗ​ല​ക്ഷ​ണ​ത്തെ​ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രു​ന്ന ര​ണ്ടു ​പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ല​വും നെ​ഗ​റ്റീ​വ്. പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന ര​ണ്ടു ​പേ​രു​ടെ ഫ​ല​മാ​ണ് നെ​ഗ​റ്റീ​വാ​യ​ത്.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ത്തി​യ പ​രി​ശ​ധ​ന​യി​ലാ​ണ് ഇ​രു​വ​രു​ടെ​യും സാ​മ്പി​ളു​ക​ൾ നെ​ഗ​റ്റീ​വാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്. നി​പ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ര​ണ്ടു​പേ​രെ വെ​ള്ളി​യാ​ഴ്ച​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

പ​ഴ​ക്ക​ട​യി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന​ത്. എ​ന്നാ​ൽ നേ​രി​യ ല​ക്ഷ​ണ​ങ്ങ​ളാ​ണ് ഇ​രു​വ​ർ​ക്കു​മു​ള്ള​തെ​ന്നും ആ​ശ​ങ്ക വേ​ണ്ടെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചി​രു​ന്നു.