ആസാമില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; മുഖ്യപ്രതി മരിച്ച നിലയില്‍
Saturday, August 24, 2024 9:43 AM IST
ഡിസ്പൂര്‍: ആസാമില്‍ 14 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിലെ മുഖ്യപ്രതി കുളത്തില്‍ വീണ് മരിച്ച നിലയില്‍. കസ്റ്റഡിയില്‍നിന്ന് ചാടിപ്പോയ പ്രതിയാണ് മരിച്ചത്.
ആസാമിലെ നഗോൺ ജില്ലയിൽ വ്യാഴാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. ട്യൂഷൻ കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ബൈക്കിലെത്തിയ മൂന്ന് പേർ പെൺകുട്ടിയെ ആക്രമിച്ചത്. അബോധാവസ്ഥയിലായ പെൺകുട്ടിയെ വഴിയരികിൽ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.
സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെ മൂന്ന് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ കസ്റ്റഡിയിൽനിന്ന് ചാടിപ്പോയ പ്രതിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.