ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തര്‍ ഇന്ന് കളത്തിലിറങ്ങും
Saturday, August 24, 2024 6:42 AM IST
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ കരുത്തര്‍ ഇന്ന് കളത്തിലിറങ്ങും. മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ആര്‍സണല്‍, ടോട്ടന്‍ഹാം എന്നീ ടീമുകള്‍ക്കെല്ലാം ഇന്ന് മത്സരമുണ്ട്.
ഇന്ത്യന്‍ സമയം വൈകുന്നേരം അഞ്ചിന് നടക്കുന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ബ്രൈറ്റനെ നേരിടും. ബ്രൈറ്റന്റെ ഹോം ഗ്രൗണ്ടായ ഫാല്‍മര്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ എതിരാളി ഇപ്സ്വിച്ച് ടൗണ്‍ ആണ്. രാത്രി ഇന്ത്യന്‍ സമയം 7.30നാണ് മത്സരം. എത്തിഹാദ് സ്റ്റേഡിയമാണ് വേദി.
ടോട്ടന്‍ഹാം എവര്ട്ടണ് മത്സരം രാത്രി 7.30നാണ്. ആഴ്സണല്‍ രാത്രി 10ന് ആസ്റ്റണ്‍ വില്ലയെ നേരിടും.