കാ​ഠ്മ​ണ്ഡു: ഇ​ന്ത്യ​യി​ൽ​നി​ന്നു നേ​പ്പാ​ളി​ലേ​ക്കു പോ​യ ബ​സ് മാ​ർ​സ്യാം​ഗ്ദി ന​ദി​യി​ലേ​ക്കു മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 27 ആ​യി. ഗോ​ര​ഖ്പു​രി​ൽ​നി​ന്നു കാ​ഠ്മ​ണ്ഡു​വി​ലേ​ക്ക് പൊ​ഖാ​റ വ​ഴി സ​ഞ്ച​രി​ച്ച ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11.30ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഉ​ത്ത​ർ​പ്ര​ദേ​ശ് ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള​താ​ണ് ബ​സ്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ​ല്ലാം മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ ജ​ൽ​ഗാ​വ് ജി​ല്ല​ക്കാ​രാ​ണ് സ്വ​ദേ​ശി​ക​ളാ​ണ്.

45 അം​ഗ സാ​യു​ധ പോ​ലീ​സ് വി​ഭാ​ഗം ഉ​ട​ന​ടി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നെ​ത്തി​യ​താ​യി നേ​പ്പാ​ൾ വ്യ​ക്ത​മാ​ക്കി. ഇ​വ​ർ​ക്കു പു​റ​മേ എ​പി​എ​ഫി​ലെ 35 സൈ​നി​ക​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ടെ​ന്ന് ത​നാ​ഹു​നി​ലെ ജി​ല്ലാ പോ​ലീ​സ് ഓ​ഫീ​സ് വ​ക്താ​വ് ഡി​എ​സ്പി ദീ​പ​ക് കു​മാ​ർ രാ​യ പ​റ​ഞ്ഞു.