കണ്ണൂരിൽ രണ്ട് പേർക്ക് നിപ ലക്ഷണം: കൂടുതൽ പരിശോധന നടത്തും
Friday, August 23, 2024 9:24 PM IST
കണ്ണൂർ: നിപ ലക്ഷണങ്ങളുമായി രണ്ടുപേരെ പരിയാരം മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഴക്കടയിലെ തൊഴിലാളികളായ രണ്ടുപേരാണ് ചികിത്സതേടിയത്.
പനിയും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് മട്ടന്നൂരിലെ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് ലക്ഷണങ്ങൾ കണ്ടെത്തിയത്.
പരിഭ്രമിക്കേണ്ട സാഹചര്യമില്ലെന്നും കൂടുതൽ പരിശോധന നടത്തുമെന്നും അധികൃതർ പറഞ്ഞു.