റിപ്പോര്‍ട്ടില്‍ തീരുമാനമെടുക്കേണ്ടത് കോടതി, അതിലപ്പുറം ഒന്നും പറയാനില്ല: മന്ത്രി സജി ചെറിയാന്
Friday, August 23, 2024 11:28 AM IST
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ചുള്ള തുടര്‍നടപടിയില്‍ ഇനി തീരുമാനമെടുക്കേണ്ടത് ഹൈക്കോടതിയെന്ന് സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാന്. അതിലപ്പുറം ഒന്നും പറയാനില്ലെന്നും മന്ത്രി പ്രതികരിച്ചു.
റിപ്പോര്‍ട്ടിലെ തുടര്‍നടപടി സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് താനും മുഖ്യമന്ത്രിയും നേരത്തേ വിശദീകരിച്ചതാണ്. ഇനി കൂടുതലായി ഒന്നും പറയാനില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍നിന്ന് വിവരാവകാശ കമ്മീഷന് നിര്‍ദേശിച്ചതിലും അധികംഭാഗം സര്‍ക്കാര്‍ വെട്ടിമാറ്റിയത് വിവാദമായിട്ടുണ്ട്. റിപ്പോര്‍ട്ടിലെ 49 മുതൽ 53 വരെയുള്ള പേജുകൾ സര്‍ക്കാര്‍ ഒഴിവാക്കിയെന്നാണ് ആക്ഷേപം.
ആകെ 129 പാരഗ്രാഫുകൾ ഒഴിവാക്കിയുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. 21 പാരഗ്രാഫുകൾ മാത്രം ഒഴിവാക്കാനായിരുന്നു വിവരാവകാശ കമ്മീഷൻ നിർദേശിച്ചിരുന്നത്. എന്നാൽ ഇതിന് വിരുദ്ധമായി കൂടുതൽ ഭാഗങ്ങൾ സർക്കാർ വെട്ടിനീക്കുകയായിരുന്നു.