ആലപ്പുഴ-ധൻബാദ് എക്സ്പ്രസ് ഇന്ന് പുറപ്പെടാൻ വൈകും
Friday, August 23, 2024 6:26 AM IST
ആലപ്പുഴ : ആലപ്പുഴ - ധൻബാദ് എക്സ്പ്രസ് എത്താൻ വൈകിയതിനാൽ ഇന്ന് രണ്ടു മണിക്കൂർ 45 മിനിറ്റ് വൈകിയെ പുറപ്പെടുകയുള്ളൂവെന്ന് റെയിൽവേ അറിയിച്ചു. രാവിലെ ആറിനു ആലപ്പുഴയിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ 8.45നേ സർവീസ് ആരംഭിക്കൂ.
വിജയവാഡയ്ക്കു സമീപത്തുവച്ച് വഴിതിരിച്ചു വിട്ടതോടെ പിന്നീടുള്ള സ്റ്റേഷനുകളിൽ ഒമ്പതു മണിക്കൂറിലേറെ വൈകിയാണ് ട്രെയിൻ എത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 3.15ന് ആലപ്പുഴയിൽ എത്തേണ്ടിയിരുന്ന ട്രെയിൻ അർധരാത്രിയോടെയാണ് എത്തിയതെന്ന് അധികൃതർ പറഞ്ഞു.
കഴിഞ്ഞ മാസം ആലപ്പുഴ -ധൻബാദ് എക്സ്പ്രസ് മുന്നറിയിപ്പില്ലാതെ വൈകിയതിനാൽ നൂറുകണക്കിന് യാത്രക്കാർ വലഞ്ഞിരുന്നു.