ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​ര​ന്ത ബാ​ധി​ത​രു​ടെ താ​ത്കാ​ലി​ക പു​ന​ര​ധി​വാ​സം ഉ​ട​ൻ പൂ​ർ​ത്തി​യാ​കു​മെ​ന്ന് മ​ന്ത്രി കെ.​രാ​ജ​ൻ. നി​ല​വി​ല്‍ നാ​ലു ക്യാ​മ്പു​ക​ളി​ലാ​യി 35 കു​ടും​ബ​ങ്ങ​ള്‍ മാ​ത്രാ​ണ് ക​ഴി​യു​ന്ന​ത്. 19 കു​ടും​ബ​ങ്ങ​ള്‍ നാ​ളെ ക്യാ​മ്പു​ക​ളി​ല്‍ നി​ന്ന് മാ​റും.

ര​ണ്ട് കു​ടും​ബ​ങ്ങ​ള്‍ പ​ഞ്ചാ​യ​ത്ത് ക്വാ​ര്‍​ട്ടേ​ഴ്സ് ശ​രി​യാ​യാ​ൽ മാ​റും. 14 കു​ടും​ബ​ങ്ങ​ള്‍​ക്ക് മാ​റാ​നു​ള്ള സൗ​ക​ര്യം ഉ​ട​ൻ ഒ​രു​ക്കും. ഈ ​മാ​സം 27,28 ഓ​ടെ എ​ല്ലാ​വ​രു​ടെ​യും പു​ന​ര​ധി​വാ​സം പൂ​ര്‍​ത്തി​യാ​കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ക്യാ​മ്പി​ൽ നി​ന്ന് താ​ത്കാ​ലി​ക പു​ന​ര​ധി​വാ​സ സ്ഥ​ല​ത്തേ​ക്ക് പോ​യ​വ​ര്‍​ക്ക് ആ​വ​ശ്യ​ങ്ങ​ള്‍ അ​റി​യി​ക്കാ​ൻ 04936203456 എന്ന നമ്പരിലേക്ക് വി​ളി​ക്കാം.

ദു​ര​ന്തം സം​ബ​ന്ധി​ച്ച് കേ​ന്ദ്ര​ത്തി​ന് ന​ൽ​കാ​നു​ള്ള വി​ശ​ദ​മാ​യ മെ​മ്മോ​റാ​ണ്ടം ത​യാ​റാ​ണ് ഈ​യാ​ഴ്ച ത​ന്നെ കേ​ന്ദ്ര​ത്തി​ന് സ​മ​ര്‍​പ്പി​ക്കും. സൂ​ചി​പ്പാ​റ​യി​ൽ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ തെ​ര​ച്ചി​ലി​ന് അ​നു​വ​ദി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.