ന്യൂ​ഡ​ൽ​ഹി: കോ​ൽ​ക്ക​ത്ത​യി​ൽ വ​നി​താ ഡോ​ക്ട​ർ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി കൊ​ല്ല​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഡ​ൽ​ഹി എ​യിം​സി​ൽ ഡോ​ക്ട​ർ​മാ​ർ തു​ട​ർ​ന്നു വ​ന്നി​രു​ന്ന സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.

സു​പ്രീംകോ​ട​തി​യി​ല്‍​ നി​ന്ന് ഉ​റ​പ്പ് ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് 11 ദി​വ​സം നീ​ണ്ട സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ന്ന​തെ​ന്ന് റ​സി​ഡ​ന്‍റ് ഡോ​ക്ടേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ (ആ​ര്‍​ഡി​എ) പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു. സു​ര​ക്ഷ സം​ബ​ന്ധി​ച്ച വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ടു​മെ​ന്ന് സു​പ്രീം​കോ​ട​തി ഉ​റ​പ്പു​ത​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ​മ​രം അ​വ​സാ​നി​പ്പി​ച്ച് ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കു​ക​യാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

എ​ല്ലാ ഡോ​ക്ട​ർ​മാ​ർ​മാ​രും അ​ടി​യ​ന്ത​ര​മാ​യി ജോ​ലി​ക്ക് ക​യ​റ​ണ​മെ​ന്നും ദേ​ശീ​യ ക​ർ​മ്മ​സ​മി​തി റി​പ്പോ​ർ​ട്ട് വ​രും വ​രെ പ്ര​തി​ഷേ​ധ​ത്തി​ൽ നി​ന്ന് പി​ന്മാ​റ​ണ​മെ​ന്നും സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. പ്ര​തി​ഷേ​ധി​ച്ച​വ​ർ​ക്കെ​തി​രെ ഒ​രു ന​ട​പ​ടി​യും എ​ടു​ക്ക​രു​തെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. ഇ​തോ​ടെ സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ ഡോ​ക്ട​ർ​മാ​ർ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

സ​മ​രം ചി​കി​ത്സ​ക്കെ​ത്തു​ന്ന​വ​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു​വെ​ന്ന കോ​ട​തി നി​രീ​ക്ഷ​ണ​ത്തെ മാ​നി​ക്കു​ന്നു​വെ​ന്നും വി​വി​ധ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളു​മാ​യി ഇ​നി​യും മു​ന്നോ​ട്ടു പോ​കു​മെ​ന്നും ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. എ​ന്നാ​ൽ കോ​ൽ​ക്ക​ത്ത​യി​ലെ ഡോ​ക്ട​ർ​മാ​ർ സ​മ​രം അ​വ​സാ​നി​പ്പി​ക്കി​ല്ല. നീ​തി ല​ഭി​ക്കും വ​രെ സ​മ​രം തു​ട​രു​മെ​ന്ന നി​ല​പാ​ടി​ലാ​ണ് ഡോ​ക്ട​ർ​മാ​ർ.