വാ​ര്‍​സോ: റ​ഷ്യ - യു​ക്രെ​യ്ൻ യു​ദ്ധം ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. യു​ദ്ധം മാ​ന​വ​രാ​ശി​ക്കാ​കെ ഭീ​ഷ​ണി​യാ​ണെ​ന്നും ച​ർ​ച്ച​യ്ക്ക് ഇ​ന്ത്യ എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കു​മെ​ന്നും മോ​ദി പ​റ​ഞ്ഞു.

പോ​ളി​ഷ് പ്ര​ധാ​ന​മ​ന്ത്രി ഡോ​ണ​ൾ​ഡ് ട​സ്കു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷ​മാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. ഡോ​ണ​ൾ​ഡ് ട​സ്കു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​ക്ക് ശേ​ഷം ഇ​ന്ത്യ​ൻ സ​മൂ​ഹം ന​ൽ​കു​ന്ന സ്വീ​ക​ര​ണ​ത്തി​ലും മോ​ദി പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഇ​തി​ന് ശേ​ഷം പോ​ള​ണ്ടി​ൽ നി​ന്ന് ട്രെ​യി​നി​ൽ മോ​ദി യു​ക്രെ​യ്നി​ലേ​ക്ക് പോ​കും.

പോ​ള​ണ്ടി​ലെ അ​തി​ർ​ത്തി ന​ഗ​ര​മാ​യ ഷെം​ഷോ​യി​ൽ നി​ന്ന് പ​ത്തു മ​ണി​ക്കൂ​ർ ട്രെ​യി​ൻ യാ​ത്ര ന​ട​ത്തി​യാ​വും മോ​ദി കീ​വി​ൽ എ​ത്തു​ക. ന​യ​ത​ന്ത്ര ബ​ന്ധം ആ​രം​ഭി​ച്ച് 30 വ​ര്‍​ഷ​മാ​കു​മ്പോ​ളാ​ണ് ഒ​രു ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി യു​ക്രെ​യ്ൻ സ​ന്ദ​ര്‍​ശി​ക്കു​ന്ന​ത്.