വെള്ളത്തിനടിയിലെ പാറയിടുക്കില്‍ കുടുങ്ങിയ യുവാവ് മരിച്ചു
Thursday, August 22, 2024 3:37 PM IST
മലപ്പുറം: ചോക്കാട് പുഴയില്‍ വെള്ളത്തിനടിയിലെ പാറയിടുക്കില്‍ കുടുങ്ങിയ യുവാവ് മരിച്ചു. ചോക്കാട് സ്വദേശി സര്‍ത്താജ്(24) ആണ് മരിച്ചത്.
ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. ചോക്കാടുള്ള പ്രദേശിക വിനോദസഞ്ചാര കേന്ദ്രത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനെത്തിയതാണ് സര്‍ത്താജ്. ഇതിനിടെ പാറയിടുക്കില്‍ കുടുങ്ങുകയായിരുന്നു.
സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. പിന്നീട് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് യുവാവിനെ പുറത്തെടുത്തത്.
അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇയാളെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കുറച്ചുദിവസം മുമ്പാണ് ഇയാള്‍ വിദേശത്തുനിന്ന് നാട്ടിലെത്തിയത്.